ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ഹര്‍വാനില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്.
Also Read:അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളില്‍ ഇന്ന് അവധി, കോട്ടയത്ത് ഭാഗികം
സൈന്യത്തിന്റെ പെട്രോളിങ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശം പൂര്‍ണമായി വളഞ്ഞിരിക്കുകയാണ് സൈന്യം. ശ്രീനഗര്‍ നഗരത്തോട് ചേര്‍ന്ന മേഖലയാണ് ഹര്‍വാന്‍.