വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

കല്‍പ്പറ്റ: വയനാട് തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. രാവിലെ പത്തരയോടെ പെട്രോളിംഗിന് എത്തിയ പൊലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. നേരത്തെ മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്ത വനവികസന കോര്‍പ്പറേഷന്റെ ഓഫീസിനു സമീപത്താണ് വെടിവെപ്പ് ഉണ്ടായത്.

ഒമ്പത് റൗണ്ട് വെടിവെക്കുന്ന ശബ്ദം കേട്ടതായി തൊഴിലാളികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന. പ്രദേശത്ത് പൊലീസും തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

Top