‘ആദിവാസി സ്കൂൾ ഠീക് കരോ’ ക്യാമ്പയിനുമായി സി.ജെ.പി; യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കാൻ ‘ക്യാ ബോൽതീ പബ്ലിക്

ഛത്രപതി സംഭാജിനഗറിലുള്ള സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ വസതിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്

‘ആദിവാസി സ്കൂൾ ഠീക് കരോ’ ക്യാമ്പയിനുമായി സി.ജെ.പി; യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കാൻ ‘ക്യാ ബോൽതീ പബ്ലിക്
‘ആദിവാസി സ്കൂൾ ഠീക് കരോ’ ക്യാമ്പയിനുമായി സി.ജെ.പി; യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കാൻ ‘ക്യാ ബോൽതീ പബ്ലിക്

ഡൽഹി: ആദിവാസി മേഖലകളിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ആദിവാസി സ്കൂൾ ഠീക് കരോ’ ക്യാമ്പയിനുമായി സി.ജെ.പി. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നിന്ന് പ്രസ്ഥാനം ഇതിന് തുടക്കം കുറിക്കും. ഇതിനു പുറമെ സാധാരണക്കാരുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ‘ക്യാ ബോൽതീ പബ്ലിക്’ എന്ന പ്രചാരണ പരിപാടിക്കും 2026 സെപ്റ്റംബറോടെ തുടക്കമിടും.

ഛത്രപതി സംഭാജിനഗറിലുള്ള സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ വസതിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. രാജ്യത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമാംവിധം ചെലവേറിയതായെന്നും വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ അടിയന്തര പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും ദീപ്കെ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രകളിലൂടെയും പൊതുജന സംവാദങ്ങളിലൂടെയും ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കാനാണ് സംഘടനയുടെ തീരുമാനം. ഡോ. ബി.ആർ. അംബേദ്കർ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു എന്നിവരുടെ ആശയങ്ങളും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചായിരിക്കും മുന്നോട്ടുള്ള നീക്കങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
Top