സി.ജെ.പി കോർ കമ്മിറ്റി യോഗം അഭിജീതിന്റെ വീട്ടിൽ; നിർണായക തീരുമാനങ്ങൾക്ക് കളമൊരുങ്ങുന്നു!

ഡൽഹിയിലെ പൊലീസ് അതിക്രമത്തിന്റെ പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും അഭിജീത് ദീപ്കെ ആവർത്തിച്ചിരുന്നു

സി.ജെ.പി കോർ കമ്മിറ്റി യോഗം അഭിജീതിന്റെ വീട്ടിൽ; നിർണായക തീരുമാനങ്ങൾക്ക് കളമൊരുങ്ങുന്നു!
സി.ജെ.പി കോർ കമ്മിറ്റി യോഗം അഭിജീതിന്റെ വീട്ടിൽ; നിർണായക തീരുമാനങ്ങൾക്ക് കളമൊരുങ്ങുന്നു!

മുംബൈ: ഭാവികാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കോർ കമ്മിറ്റി യോഗം വരുന്ന ബുധനാഴ്ച ചേരുന്നു. സംഘടനാ സ്ഥാപകൻ അഭിജീത് ദിപ്കെയുടെ സാംബാജിനഗറിലെ വീട്ടിലാണ് ഈ നിർണായക യോഗം നടക്കുന്നത്. യോഗത്തിന് എത്തും മുൻപ് സി.ജെ.പിയുമായി സഹകരിച്ചവർ, വിദ്യാർത്ഥികൾ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും അറിയാൻ കോർകമ്മിറ്റി അംഗങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിൽ അയൽപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും മറ്റ് സന്ദർശകരുമായി അഭിജീത് ദിപ്കെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇതിനിടയിൽ, തന്നെ അധിക്ഷേപിച്ച കുട്ടികൾക്ക് മാപ്പുനൽകുന്നു എന്നതടക്കമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റ പോസ്റ്റുകൾക്ക് കീഴെ ആക്ഷേപഹാസ്യത്തോടെയാണ് അഭിജീത് പ്രതികരിച്ചത്. മാപ്പ് റീലിൽ മാത്രമാണോ എന്നതായിരുന്നു അതിലൊന്ന്.

ALSO READ;പുടിൻ വെറുതെ ഇരിക്കില്ല, കിട്ടും മർമ്മത്തിൽ തന്നെ! റഷ്യൻ ബീച്ചിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്ക്

ഡൽഹിയിലെ പൊലീസ് അതിക്രമത്തിന്റെ പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും അഭിജീത് ദീപ്കെ ആവർത്തിച്ചിരുന്നു. വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന വാക്ക് സർക്കാർ ലംഘിച്ചാൽ സമരവുമായി വീണ്ടും രംഗത്തിറങ്ങുമെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളും സമരപരിപാടികളും സംബന്ധിച്ച് ഈ യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ കേരളത്തിലും ദേശീയതലത്തിലും ഒരുപോലെ ചർച്ചയാകുന്ന ഈ മീറ്റിംഗ് വരും ദിവസങ്ങളിൽ പുതിയ രാഷ്ട്രീയ വഴിതിരിവുകൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.

Share Email
Top