ടോട്ടനത്തെ ഇരട്ട ഗോളിന് തകര്‍ത്ത് സിറ്റി; പ്രീമിയര്‍ ലീഗില്‍ ഒന്നാമത്

ടോട്ടനത്തെ ഇരട്ട ഗോളിന് തകര്‍ത്ത് സിറ്റി; പ്രീമിയര്‍ ലീഗില്‍ ഒന്നാമത്

ടോട്ടനത്തെ ഇരട്ട ഗോളിന് തകര്‍ത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്റ്‌നിരയില്‍ ഒന്നാമതെത്തി മാഞ്ചസ്റ്റര്‍ സിറ്റി. ഹാലന്‍ഡ് നേടിയ രണ്ട് ഗോളുകളാണ് ടോട്ടനത്തിനെതിരെ സിറ്റിക്ക് ജയമൊരുക്കിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകളൊന്നും നേടാനായില്ല. കളിയുടെ ആറാം മിനിറ്റില്‍ ടോട്ടനത്തിനും എട്ടാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ഗോളവസരങ്ങള്‍ തുറന്നെടുക്കാനായെങ്കിലും നിര്‍ണായകമായ ഗോള്‍ മാത്രം അകന്നു നിന്നു. 16-ാം മിനിറ്റില്‍ സിറ്റിയുടെ ഫില്‍ ഫോഡന്റെ ഉഗ്രനൊരു ഷോട്ട് ടോട്ടനം ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. പിന്നീട് നിരവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ വീണില്ല. രണ്ടാം പകുതിയുടെ 51-ാം മിനിറ്റില്‍ ഹാലന്‍ഡാണ് സിറ്റിക്കായി ആദ്യ ഗോള്‍ നേടിയത്. ഡിബ്രൂയിനില്‍ നിന്ന് പന്ത് സ്വീകരിച്ച ഹാലന്‍ഡ് അത് പിഴവുകളില്ലാതെ വലയിലെത്തിക്കുകയായിരുന്നു.

71-ാം മിനിറ്റില്‍ സിറ്റി ഡിഫന്‍സിനെ മറികടന്ന് ടോട്ടനം ഗോളടിക്കുമെന്ന് തോന്നിച്ചുവെങ്കിലും സിറ്റിയുടെ രക്ഷകനായി ഒര്‍ട്ടേഗ അവതരിച്ചു. 86-ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ഒര്‍ട്ടേഗ സിറ്റിയുടെ രക്ഷകനാവുന്നതാണ് കണ്ടത്. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി ഹാലന്‍ഡ് സിറ്റിയുടെ വിജയം പൂര്‍ത്തിയാക്കി. ഇതോടെ 37 കളികളില്‍ നിന്ന് 88 പോയിന്റോടെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 37 മത്സരങ്ങളില്‍ നിന്ന് 860,പൊയിന്റാണ് ഉള്ള്. മൂന്നാമതുള്ള ലിവര്‍പൂളിന് 79 പോയിന്റു്കും നാലാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വിലക്ക് 68 പോയിന്റുമുണ്ട്.

Top