CMDRF

കിടിലന്‍ ലുക്കിൽ സിട്രോണ്‍ ബസാള്‍ട്ട്; മോഡല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു

കിടിലന്‍ ലുക്കിൽ സിട്രോണ്‍ ബസാള്‍ട്ട്; മോഡല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു
കിടിലന്‍ ലുക്കിൽ സിട്രോണ്‍ ബസാള്‍ട്ട്; മോഡല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു

സിട്രോണിന്റെ കൂപ്പെ എസ്.യു.വി. മോഡലായ ബസാള്‍ട്ടിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. വാഹനത്തിന്റെ ഫീച്ചറുകളും ഡിസൈനും മെക്കാനിക്കല്‍ സവിശേഷയും വെളിപ്പെടുത്തിയെങ്കിലും വില സംബന്ധിച്ച വിവരം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ നിരത്തുകളില്‍ ശക്തമായ വേരോട്ടം ഉറപ്പാക്കുന്നതിനായി സിട്രോണ്‍ പ്രഖ്യാപിച്ചിട്ടുള്ള സി-ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി എത്തിയിട്ടുള്ള നാലാമത്തെ വാഹനമാണ് ബസാള്‍ട്ട്. ഇന്ത്യയില്‍ എത്തിക്കുന്നതിന് പുറമെ, സൗത്ത് അമേരിക്കന്‍ വിപണികളിലും യൂറോപ്യന്‍ നിരത്തുകളിലേക്കും ഈ വാഹനം എത്തിക്കുമെന്നാണ് സിട്രോണ്‍ അറിയിച്ചിരിക്കുന്നത്.

സിട്രോണ്‍ വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഡിസൈനായ ഗ്രില്ല്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വി ഷേപ്പ് ഡി.ആര്‍.എല്‍, പ്രൊജക്ഷന്‍ സംവിധാനത്തിലുള്ള ഹെഡ്‌ലാമ്പ്, ബ്ലാക്ക് ഫിനീഷിങ്ങ് പ്ലാസ്റ്റിക്കില്‍ ബോക്‌സുകള്‍ പോലെ നല്‍കിയിട്ടുള്ള ഗ്രില്ല്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിങ്ങനെയാണ് മുന്‍ഭാഗം ഒരുങ്ങിയിരിക്കുന്നത്. കണ്‍സെപ്റ്റ് മോഡലിലെ ക്രോമിയം ഭാഗങ്ങള്‍ക്ക് പകരം പ്ലാസ്റ്റിക്കാണ് പ്രൊഡക്ഷന്‍ പതിപ്പിലുള്ളത്. മറ്റ് സിട്രോണ്‍ മോഡലുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഡിസൈനിലാണ് ബസാള്‍ട്ടിലെയും അലോയി വീല്‍ ഒരുക്കിയിരിക്കുന്നത്.

ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ചും ഡോര്‍ ക്ലാഡിങ്ങുകളും നല്‍കിയിട്ടുണ്ട്. ചരിഞ്ഞിറങ്ങുന്ന റൂഫ് ലൈനാണ് വശകാഴ്ചയില്‍ ഏറ്റവും അഴകേകുന്നത്. വളരെ ലളിതമായി ഒരുക്കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ബസാള്‍ട്ട് ബാഡ്ജിങ്ങ്, സിട്രോണ്‍ ലോഗോ, ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുള്ള ബമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്തിന് ഡിസൈന്‍ മികവ് നല്‍കുന്നത്. ഫീച്ചറുകളുടെ ആധിക്യം ഇല്ലാതെയാണ് ബസാള്‍ട്ടിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്.

സി3 എയര്‍ക്രോസില്‍ നിന്ന് കടംകൊണ്ട ഡാഷ്‌ബോര്‍ഡാണ് ബസാള്‍ട്ടിലും നല്‍കിയിട്ടുള്ളത്. മൂന്ന് നിറങ്ങളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, സി-ക്യൂബ്ഡ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എ.സി. വെന്റുകള്‍, മറ്റ് മോഡലുകള്‍ നല്‍കിയിട്ടുള്ള ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീലുകള്‍ എന്നിങ്ങനെയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.

Top