അയാട്ട അം​ഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സിഐഎഎസ്എല്‍ അക്കാദമി

അപേക്ഷകർക്ക് മികച്ച ആശയവിനിമയ ശേഷിയും ഇംഗ്ലീഷ് പ്രാവീണ്യവും അഭികാമ്യമാണ്. കൂടാതെ, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം

അയാട്ട അം​ഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സിഐഎഎസ്എല്‍ അക്കാദമി
അയാട്ട അം​ഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സിഐഎഎസ്എല്‍ അക്കാദമി

കൊച്ചി: നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചി എയർപോർട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അംഗീകാരമുള്ള കോഴ്സുകളാണിത്. അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം, അയാട്ട കാർഗോ ഇൻട്രൊഡക്ടറി പ്രോഗ്രാം,അയാട്ട എയർലൈൻ കസ്റ്റമർ സർവീസ്, അയാട്ട പാസഞ്ചർ ഗ്രൗണ്ട് സർവീസസ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. www.ciasl.aero/academy എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

ആറുമാസ കോഴ്സുകൾക്ക് അയാട്ടയ്ക്ക് പുറമെ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( കുസാറ്റ്), എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ )എന്നിവയുടെ സർട്ടിഫിക്കറ്റുകളും ലഭിക്കുമെന്നതാണ് പ്രത്യേകത. അമാഡിയസ് ജിഡിഎസ് സിമുലേഷൻ, ഇൻഫ്‌ളൈറ്റ് ട്രിപ്പ്, എയർപോർട്ട് സന്ദർശനങ്ങൾ എന്നിവയിലൂടെ പ്രായോഗിക പരിശീലനത്തിനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും.

ALSO READ: ഹരിയാന ബോർഡ് പരീക്ഷ; 10, 12 ക്ലാസുകളിലെ രജിസ്ട്രേഷൻ ആരംഭിച്ചു

അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സ് അമേഡിയസ് റിസർവേഷൻ സോഫ്റ്റ്വെയർ പരിശീലനത്തിനൊപ്പമാണ് നൽകുന്നത്. ടിക്കറ്റിംഗ്, ബുക്കിംഗ്, ഫെയറുകൾ എന്നിവ കൈകാര്യം ചെയ്യാൻ ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കും. അയാട്ട കാർഗോ ഇൻട്രൊഡക്ടറി പ്രോഗ്രാം, കുസാറ്റിന്റെ എയർപോർട്ട് റാംപ് സർവീസസ് മാനേജ്മെന്റ്, എ.സി.ഐ അംഗീകൃത എയർ കാർഗോ മാനേജ്മെന്റ് എന്നിവയുമായി സംയോജിപ്പിച്ചാണ് നടത്തുന്നത്. എയർ കാർഗോ ഡോക്യുമെന്റേഷൻ, സുരക്ഷ, ലോജിസ്റ്റിക്‌സ് എന്നിവയ്ക്ക് പ്രധാന്യം നൽകുന്നതാണ് പ്രോഗ്രാം.

അയാട്ട എയർലൈൻ കസ്റ്റമർ സർവീസ്, കുസാറ്റിന്റെ എയർപോർട്ട് റാംപ് സർവീസസ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം , എ.സി.ഐ അംഗീകൃത ഏവിയേഷൻ മാനേജ്മെന്റ് ട്രെയിനിംഗ് എന്നിവയ്ക്കൊപ്പമാണ് നൽകുന്നത്. കസ്റ്റമർ സർവീസ്, എയർപോർട്ട് ഓപ്പറേഷൻസ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടാൻ ഈ കോഴ്സ് സഹായിക്കും.

പാസഞ്ചർ ഹാൻഡ്‌ലിംഗ്, എയർപോർട്ട് ഓപ്പറേഷൻസ്, റിസർവേഷൻ സിസ്റ്റംസ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് സമഗ്ര പരിശീലനം ഉറപ്പുനൽകുന്ന കോഴ്‌സാണ് അയാട്ട പാസഞ്ചർ ഗ്രൗണ്ട് സർവീസസ്. കുസാറ്റിന്റെ എയർപോർട്ട് പാസഞ്ചർ സർവീസസ് മാനേജ്മെന്റ്, എ.സി.ഐ ഏവിയേഷൻ മാനേജ്മെന്റ്, അമാഡിയസ് റിസർവേഷൻ സോഫ്റ്റ്വെയർ എന്നിവയുമായി സംയജിപ്പിച്ചാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ALSO READ: ഇപ്പോൾ അപേക്ഷിച്ചില്ലെങ്കിൽ അവസരം നഷ്ടമാകും! യുജിസി നെറ്റ് 2025 രജിസ്ട്രേഷൻ നാളെ അവസാനിക്കുന്നു

അപേക്ഷകർക്ക് മികച്ച ആശയവിനിമയ ശേഷിയും ഇംഗ്ലീഷ് പ്രാവീണ്യവും അഭികാമ്യമാണ്. കൂടാതെ, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ഓരോ കോഴ്സിലും 40 സീറ്റുകൾ വീതമാണുള്ളത്. പ്രായ പരിധി 20-26 വയസ്. കൂടുതൽ വിവരങ്ങൾക്ക് : 8848000901/04842611785

Share Email
Top