CMDRF

ഇത് ഇരട്ടി മധുരം; ഒരു ഒളിംപിക്സ് പ്രൊപ്പോസലിനു സാക്ഷിയായി വേദി

ഇത് ഇരട്ടി മധുരം; ഒരു ഒളിംപിക്സ് പ്രൊപ്പോസലിനു സാക്ഷിയായി വേദി
ഇത് ഇരട്ടി മധുരം; ഒരു ഒളിംപിക്സ് പ്രൊപ്പോസലിനു സാക്ഷിയായി വേദി

പാരീസ്: സ്വര്‍ണ നേട്ടത്തിനൊപ്പം ഓളിംപിക്സ് വേദിയില്‍ തന്റെ പ്രണയ നേട്ടവും സ്വന്തമാക്കി ചൈനീസ് ബാഡ്മിന്റണ്‍ താരം ഹുവാങ് യാ ക്വിയോങ്. വെള്ളിയാഴ്ച ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഷെങ് സി വെയ്‌ക്കൊപ്പം കൊറിയന്‍ സഖ്യത്തെ കീഴടക്കി സ്വര്‍ണമണിഞ്ഞതിനു തൊട്ടുപിന്നാലെ ഒളിമ്പിക് പോഡിയത്തില്‍ യാ ക്വിയോങ്ങിനെ തേടിയെത്തിയത് സ്വന്തം ടീം അംഗവും ബോയ്ഫ്രണ്ടുമായ ലിയു യുചെനിന്റെ വിവാഹാഭ്യര്‍ഥനയായിരുന്നു.

രാജ്യത്തിനായി ആദ്യ ഒളിമ്പിക് മെഡല്‍ നേടിയതിനു പിന്നാലെ താരത്തെ തേടിയെത്തിയത് ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നടക്കുന്ന ലാ ചാപ്പല്ലെ അരീനയിലെ ഫൈനല്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ചൈനീസ് സഖ്യം കാഴ്ച്ചവെച്ചത്.

പോഡിയത്തിലെ മെഡല്‍ ദാന ചടങ്ങിന് ശേഷം തിരികെ നടക്കുമ്പോഴായിരുന്നു ലിയു യുചെന്‍ ഗ്യാലറിയെ സാക്ഷിയാക്കി സര്‍പ്രൈസ് പ്രൊപ്പോസല്‍ നടത്തിയത്. മറ്റൊന്നും ചിന്തിക്കാതെ ഞെട്ടലോടെ യാ ക്വിയോങ് സമ്മതംമൂളി. താരങ്ങളും, കണ്ട് നിന്നവരും എല്ലാവരും ഹാപ്പി.

Top