അമേരിക്കന്‍ വിമാന നിര്‍മ്മാതാക്കളായ ബോയിംഗില്‍ നിന്ന് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത് മരവിപ്പിച്ച് ചൈന

ട്രംപിന്റെ താരിഫ് നടപടിയില്‍ പ്രകോപിതരായ ചൈന, അമേരിക്കന്‍ ഭീമനായ ബോയിംഗില്‍ നിന്നുള്ള ജെറ്റുകള്‍ ഡെലിവറി ചെയ്യരുതെന്ന് വിമാനക്കമ്പനികളോട് പറയുന്നു.

അമേരിക്കന്‍ വിമാന നിര്‍മ്മാതാക്കളായ ബോയിംഗില്‍ നിന്ന് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത് മരവിപ്പിച്ച് ചൈന
അമേരിക്കന്‍ വിമാന നിര്‍മ്മാതാക്കളായ ബോയിംഗില്‍ നിന്ന് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത് മരവിപ്പിച്ച് ചൈന

മേരിക്കന്‍ വിമാന നിര്‍മ്മാതാക്കളായ ബോയിംഗില്‍ നിന്ന് പുതിയ വിമാനങ്ങള്‍ ഡെലിവറി ചെയ്യുന്നത് നിര്‍ത്താന്‍ ചൈന തങ്ങളുടെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടതായി ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കടുത്ത വ്യാപാര യുദ്ധത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ അമേരിക്കയും ചൈനയും പരസ്പരം സാധനങ്ങള്‍ക്ക് കനത്ത തീരുവ ചുമത്തിവരികയാണ്. ചൈനീസ് ഇറക്കുമതികള്‍ക്ക് അമേരിക്കന്‍ ഇപ്പോള്‍ 145 ശതമാനം വരെ തീരുവ ചുമത്തിയിട്ടുണ്ട്. പ്രതികാരമായി, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം വരെ പ്രതികാര തീരുവ ചുമത്തിക്കൊണ്ട് ചൈന പ്രതികരിച്ചു, അമേരിക്ക അന്യായമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നും മറ്റ് രാജ്യങ്ങളെ ‘ഏകപക്ഷീയമായി ഭീഷണിപ്പെടുത്തുന്നു’ എന്നും ആരോപിച്ചു.

Boeing

Also Read: ഗാസയില്‍ പ്രതിസന്ധി രൂക്ഷം: സാധാരണക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഇസ്രയേല്‍

ട്രംപിന്റെ താരിഫ് നടപടിയില്‍ പ്രകോപിതരായ ചൈന, അമേരിക്കന്‍ ഭീമനായ ബോയിംഗില്‍ നിന്നുള്ള ജെറ്റുകള്‍ ഡെലിവറി ചെയ്യരുതെന്ന് വിമാനക്കമ്പനികളോട് പറയുന്നു. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം , അമേരിക്കന്‍ കമ്പനികളില്‍ നിന്ന് വിമാന ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നത് നിര്‍ത്താന്‍ ചൈന തങ്ങളുടെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share Email
Top