കുട്ടികളുടെ ഓൺലൈൻ സുരക്ഷ സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ കർശന നടപടികൾക്ക് പിന്നാലെ സുപ്രധാന നീക്കവുമായി ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം മാതൃകമ്പനിയായ മെറ്റ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമപാലകരെ അറിയിക്കാമെന്ന് മെറ്റ സമ്മതിച്ചു. വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര വൃത്തങ്ങളും വ്യക്തമാക്കി.
ബി.ബി.സി. ഐയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് എൻ.സി.പി.സി.ആർ. സെപ്റ്റംബർ 9-ന് മെറ്റാ പ്രതിനിധികളെ വിളിച്ചുവരുത്തിയിരുന്നു. പ്ലാറ്റ്ഫോമിലെ പെയ്ഡ് പരസ്യങ്ങളിലൂടെ കുട്ടികളുടെ ചൂഷണ ഉള്ളടക്കങ്ങൾ പ്രചരിച്ചെന്ന ആരോപണത്തിൽ എൻ.സി.പി.സി.ആർ. ജൂലൈയിൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
Also Read:വെറും 69,990 രൂപയ്ക്ക് ഐഫോൺ 17 പ്രോ! ക്രോമയുടെ തകർപ്പൻ ഓഫർ
ഇതേതുടർന്ന് പോക്സോ നിയമപ്രകാരമുള്ള നിർബന്ധിത റിപ്പോർട്ടിംഗ് ബാധ്യതകൾ മെറ്റ പാലിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻ എൻ.എച്ച്.ആർ.സി. ഡൽഹി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം നിയമനടപടികൾക്ക് വഴങ്ങാനും പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാണെന്ന് കേന്ദ്രം കർശന നിലപാടെടുത്തിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ഇനിയും വലിയ തോതിലുള്ള മുൻകരുതലുകൾ മെറ്റയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. എങ്കിലും നിയമപാലകരുമായി സഹകരിക്കാനുള്ള തീരുമാനം ഓൺലൈൻ സുരക്ഷാ മേഖലയിലെ നിർണായക ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






