സേഫ്റ്റി മുഖ്യം; 5 സ്റ്റാര്‍ റേറ്റിംഗോടെ ഫോക്‌സ്‌വാഗൺ ടൈഗൂണ്‍ & വിര്‍ടസ്

സേഫ്റ്റി മുഖ്യം; 5 സ്റ്റാര്‍ റേറ്റിംഗോടെ ഫോക്‌സ്‌വാഗൺ ടൈഗൂണ്‍ & വിര്‍ടസ്

വിര്‍ടസ് 11.55, ടൈഗൂണ്‍ 11. 69 ആണ് ബേസിക് പ്രൈസ് വരുന്നത്. ബേസ് മോഡലില്‍ തന്നെ വളരെ അധികം ഫീച്ചേഴ്സ് ഉള്‍പ്പെടുത്തിയിട്ടുള്ള ഈ വാഹനങ്ങള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുകൊണ്ടുതന്നെ വളരെ അധികം ട്രെന്‍ഡിങ് ആയി കഴിഞ്ഞിരിക്കുന്നു . എന്‍ജിന്റെ കാര്യത്തിലോട്ട് വരുമ്പോള്‍ രണ്ടു വേരിയന്റ് ആണ് വരുന്നത്, പെര്‍ഫോമന്‍സ് എഞ്ചിനായ 1L ഉം മൈലേജ് മുന്‍ഗണന കൊടുക്കുന്നവര്‍ക്കായുള്ള 1.5 L എന്‍ജിനുമാണ് വരുന്നത് . ചെറിയ രീതിയിലുള്ള പവര്‍ വേരിയേഷന്‍ മാത്രമാണുള്ളത് .


വാഹനവിപണിയില്‍ നല്ല ഫീഡ്ബാക്കോടെ മുന്നോട്ട് പോകുന്ന വാഹനങ്ങളാണ് രണ്ടും. ദൂര യാത്രകളില്‍ 17 വരെ മൈലേജ് ലഭിക്കുന്ന ഈ വാഹനങ്ങള്‍ക്ക് കുറഞ്ഞ മൈലേജ് 15 എങ്കിലും കിട്ടും . 7 നോര്‍മല്‍ കളറുകളിലാണ് ഇവ എത്തുന്നത് അത് കൂടാതെ അടുത്തിടെ ഇറങ്ങിയ സ്‌പെഷ്യല്‍ എഡിഷന്‍സാണ് മാറ്റ്,ബ്ലാക്ക് കളര്‍ എന്നിവ . രണ്ടു വാഹനങ്ങള്‍ക്കും തന്നെ പ്രോജെക്ടഡ് ഹെഡ് ലാമ്പും കോര്‍ണേര്‍ഡ് ഫോഗ് ലാമ്പുമാണ് വരുന്നത് . നല്ല രീതിയില്‍ ക്രോം എലെമെന്റ്‌സ് ഉപയോഗിച്ചിട്ടുണ്ട് രണ്ടു വാഹനത്തിലും. സെഡാന്‍ സെഗ്മെന്റില്‍ മാക്‌സിമം 16 ഇഞ്ച് ആണ് വീല്‍ സൈസ് വരുന്നത്. എസ് യു വി വാഹനത്തില്‍ 17 ഇഞ്ച് വീല്‍ ആണ് വരുന്നത് . ഡയമണ്ട് കട്ടോടു കൂടി ഇ വി വാഹനങ്ങളോട് ചേര്‍ന്ന് പോകുന്ന തരത്തിലാണ് വീല്‍ ഡിസൈന്‍ . മിററിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇതൊരു 5 പീസ് മിററാണ് അതുകൊണ്ടു തന്നെ റീപ്ലേസ്‌മെന്റ്‌റ് എളുപ്പമാണ്. ഏകദേശം 2650 എംഎം ആണ് രണ്ടു വാഹനങ്ങളുടെയും വീല്‍ബേസ് വരുന്നത് ഏകദേശം 150 kg വരെ താങ്ങാനാവുന്ന ആക്റ്റീവ് റൂഫ് റെയിലാണ് എസ് യു വി ക്ക്. ടെയില്‍ ലാമ്പിന്റെ കാര്യത്തിലേക്കു വരുമ്പോള്‍ സി ടൈപ്പ് ഇന്‍ഫിനിറ്റി ടെയില്‍ ലാംബ് എസ് യു വി വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

Top