തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്‍റെ ആരോഗ്യസ്ഥിതി തിരക്കി.
തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്‍. വി എസിന്റെ ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പുരോഗമിക്കുകയാണ്. യോഗത്തിനുശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും. ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സ തുടരുകയാണ് വിഎസ് അച്യുതാനന്ദന്‍.
Also Read: മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
തിങ്കളാഴ്ച രാവിലെയാണ് വി എസ് അച്യുതാനന്ദന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.