മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ ഗവർണർ അർലേക്കറുടെ അടിമ! സംഘി മുഖ്യമന്ത്രിയെപ്പോലെ പ്രവർത്തിക്കുന്നു; പി. രാജീവ്

ജനങ്ങളെ കബളിപ്പിക്കുന്ന നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി

മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ ഗവർണർ അർലേക്കറുടെ അടിമ! സംഘി മുഖ്യമന്ത്രിയെപ്പോലെ പ്രവർത്തിക്കുന്നു; പി. രാജീവ്
മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ ഗവർണർ അർലേക്കറുടെ അടിമ! സംഘി മുഖ്യമന്ത്രിയെപ്പോലെ പ്രവർത്തിക്കുന്നു; പി. രാജീവ്

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് പി. രാജീവ്. മുഖ്യമന്ത്രി മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ അടിമയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും, ഒരു സംഘി മുഖ്യമന്ത്രിയുടെ ശൈലിയാണ് അദ്ദേഹം പുറത്തെടുക്കുന്നതെന്നും പി. രാജീവ് ആരോപിച്ചു. ജനങ്ങളെ കബളിപ്പിക്കുന്ന നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്കൃത സർവകലാശാലയിൽ വഴിതടഞ്ഞതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരെ ആദ്യം എടുത്ത കേസ് പിന്നീട് വി.സിയെ കൈയേറ്റം ചെയ്ത കേസാക്കി മാറ്റിയത് ഗവർണറുടെ അനാവശ്യ ഇടപെടൽ മൂലമാണെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. ഗവർണർ നേരിട്ട് ഡി.ജി.പിയെ വിളിച്ച് കേസിൽ മാറ്റം വരുത്തിയത് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഈ ഭരണഘടനാവിരുദ്ധ നടപടിയോട് മുഖ്യമന്ത്രി കുറ്റകരമായ നിശബ്ദത പാലിക്കുകയായിരുന്നു. തുടർന്ന് ഗവർണറുടെ നിർദേശപ്രകാരമാണ് പോലീസ് എഫ്.ഐ.ആർ മാറ്റിയെഴുതിയതെന്നും അദ്ദേഹം ആരോപിച്ചു.

Also Read:ഞങ്ങൾക്ക് വേണ്ടത് മന്ത്രിമാരെയല്ല, വിഷയ വിദഗ്ധരായ സ്ത്രീകളെ; ആസൂത്രണ ബോർഡ് നിയമനത്തിൽ പരസ്യ അതൃപ്തിയുമായി ബിന്ദു കൃഷ്ണ

അന്വേഷണം നടക്കുന്ന ഒരു കേസിൽ വിദ്യാർഥികൾ ആക്രമണം നടത്തി എന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്നും പി. രാജീവ് ചോദിച്ചു. മന്ത്രിസഭയുടെ ഉപദേശവും ശുപാർശയും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നിരിക്കെ, അർലേക്കർ പറയുന്നത് വേദവാക്യമായി കാണുന്ന വി.ഡി. സതീശൻ എന്ത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പരിഹസിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഈ സർക്കാർ പ്രകടമായ അഴിമതിയിലേക്കും ബി.ജെ.പി വിധേയത്വത്തിലേക്കും നീങ്ങുകയാണെന്നും, എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാമെന്ന മുഖ്യമന്ത്രിയുടെ വിചാരം നടപ്പിലാകില്ലെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

Share Email
Top