തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച ബുധനാഴ്ച. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായേക്കും. ബുധനാഴ്ച തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇരു നേതാക്കളും എത്തിയത്. സ്റ്റാലിന്‍ ഉച്ചയോടെ കുമരകത്ത് എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സ്റ്റിലിന്‍ കേരളത്തിലെത്തിയത്.
Also Read: എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിരം നിയമനം; സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി
എംകെ സ്റ്റാലിന്‍ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിരുന്നു. കേരളത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് മുമ്പ് സ്റ്റാലിന്‍ തമിഴ്‌നാട് നിയമസഭയില്‍ പറഞ്ഞിരുന്നു. തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്‍.മുരുകാനന്ദം, മന്ത്രിമാരായ ദുരൈമുരുകന്‍, എ.വി വേലു, എം.പി.സ്വാമിനാഥന്‍ അടക്കമുള്ളവര്‍ സ്റ്റാലിന് ഒപ്പമുണ്ട്. ഭാര്യ ദുര്‍ഗയും അദ്ദേഹത്തിനൊപ്പമുണ്ട്.