മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരുമായി സംവാദത്തിന്! ‘മുഖാമുഖം’ ഉടൻ

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിലായിരിക്കും സംവാദം നടക്കുക

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരുമായി സംവാദത്തിന്! ‘മുഖാമുഖം’ ഉടൻ
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരുമായി സംവാദത്തിന്! ‘മുഖാമുഖം’ ഉടൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു. ‘മുഖാമുഖം’ എന്ന പേരിലായിരിക്കും പ്രസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന ഈ പരിപാടി നടക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിലായിരിക്കും സംവാദം നടക്കുക. ഇതിൽ എറണാകുളത്താണ് ആദ്യ സംവാദ പരിപാടി. സാധാരണഗതിയിൽ നടക്കാറുള്ള പത്രസമ്മേളനത്തിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ സംവാദം.

Share Email
Top