ഛാവ’ നാളെ റിലീസ് ചെയ്യും: ഞെട്ടിച്ച് മുന്‍കൂര്‍‍ ബുക്കിംഗ്

വിക്കി കൗശലും രശ്മികയും ആദ്യമായി ഓൺ-സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രമാണ് ഛാവ

ഛാവ’ നാളെ റിലീസ് ചെയ്യും: ഞെട്ടിച്ച് മുന്‍കൂര്‍‍ ബുക്കിംഗ്
ഛാവ’ നാളെ റിലീസ് ചെയ്യും: ഞെട്ടിച്ച് മുന്‍കൂര്‍‍ ബുക്കിംഗ്

മുംബൈ: വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ‘ഛാവ’ നാളെ റിലീസ് ചെയ്യും. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മറാത്ത ഇതിഹാസ പോരാളിയായ ഛത്രപതി സാംഭാജി മഹാരാജിന്‍റെ കഥ പറയുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ തരംഗമാണ് ഉണ്ടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ മുൻകൂർ ബുക്കിംഗ് റിപ്പോർട്ടുകൾ പ്രകാരം, ദേവ, എമർജൻസി തുടങ്ങിയ സമീപകാല ബോളിവുഡ് റിലീസുകളെ ബഹുദൂരം പിന്തള്ളിയാണ് മുന്നോട്ട് പോകുന്നത്. ഇതിനകം 8.68 കോടി രൂപ അഡ്വാൻസ് ബുക്കിംഗിൽ നേടിയിട്ടുണ്ട്.

Also Read: ‘തണ്ടേല്‍’ പുതിയ തന്ത്രവുമായി നിര്‍മാതാക്കള്‍

വിക്കി കൗശലും രശ്മികയും ആദ്യമായി ഓൺ-സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രമാണ് ഛാവ. ഇരുതാരങ്ങളും ഒന്നിച്ചുള്ള പ്രമോഷനുകള്‍ ഇതിനകം ഓണ്‍ലൈനില്‍ ശ്രദ്ധി നേടിയിട്ടുണ്ട്. നേരത്തെ ചിത്രത്തിലെ വിക്കി കൗശലും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാൻസ് സീക്വൻസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. തുടർന്ന് ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തതായി സംവിധായകന്‍ അറിയിച്ചിരുന്നു

Share Email
Top