ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുമെന്ന് ചേതേശ്വര്‍ പുജാര. ‘ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇന്ത്യയ്ക്കായി കളിക്കണമെന്നാണ് എല്ലായിപ്പോഴും ആഗ്രഹിക്കുന്നത്. ആ നേട്ടത്തിനായി ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഇന്ത്യന്‍ ടീമിന് എന്നെ ആവശ്യമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അവിടെയെത്തും. ആഭ്യന്തര ക്രിക്കറ്റില്‍ ഞാന്‍ മികച്ച പ്രകടനം നടത്തുന്നു. ഇംഗ്ലീഷ് കൗണ്ടിയിലും രണ്ട് വര്‍ഷമായി ഞാന്‍ കളിക്കുന്നുണ്ട്. ഇനി ലഭിക്കേണ്ടത് അവസരമാണ്. അത്തരമൊരു അവസരം ലഭിച്ചാല്‍ ഞാന്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് പുരാജ പ്രതികരിച്ചു.
Also Read: ‘സെലക്ടര്‍മാര്‍ മാത്രമല്ല ഇപ്പോള്‍ ഇഷാന്‍ കിഷനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല’; ആകാശ് ചോപ്ര
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വിജയം നേടിനല്‍കാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിനും പുജാര പ്രതികരിച്ചു. തീര്‍ച്ചയായും ഞാന്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഹാട്രിക് വിജയത്തിനായി ശ്രമിക്കുമായിരുന്നുവെന്ന് പുരാജ പ്രതികരിച്ചു.