ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ചെന്നൈ വിമാനത്താവളം അടച്ചിട്ടു. 19 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. പുലര്‍ച്ചെ 4 വരെയാണ് വിമാനത്താവളം അടച്ചിടുക. 100 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മണിക്കൂറില്‍ 7 കിലോമീറ്റര്‍ വേഗതയിലാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്നത്. തമിഴ്‌നാട് തീരത്തിന് സമീപത്തായി ചുഴലിക്കാറ്റ് കര തൊടുന്നതായുള്ള ലക്ഷണങ്ങളാണ് നിലവിലുള്ളത്.
കാരയ്ക്കല്‍ മുതല്‍ മഹാബലിപുരം വരെയുള്ള തീരമേഖലയെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വിശദമാക്കുന്നത്. നവംബര്‍ 30ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കര തൊടുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കിയത്.
Also Read: അമ്പലത്തിൽ വിദ്വേഷ പ്രസംഗങ്ങൾ വേണ്ട ! വിലക്കുമായി തിരുപ്പതി ക്ഷേത്രം അധികൃതർ
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍, തെക്കന്‍ ആന്ധ്രാപ്രദേശിലും വടക്കന്‍ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.