സിക്‌സുകള്‍ക്ക് മാത്രം ചിയര്‍ഗേള്‍സ് നൃത്തം ചെയ്യുക: വരുണ്‍ ചക്രവര്‍ത്തി

സിക്‌സുകള്‍ക്ക് മാത്രം ചിയര്‍ഗേള്‍സ് നൃത്തം ചെയ്യുക: വരുണ്‍ ചക്രവര്‍ത്തി

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റിംഗ് വിസ്‌ഫോടനം തുടരുകയാണ്. മിക്ക മത്സരങ്ങളിലും ടീമുകള്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നു. ഓരോ ഫോറും സിക്‌സും ബൗണ്ടറി കടക്കുമ്പോഴും ക്രിക്കറ്റ് ലോകത്തെ ആനന്ദിപ്പിക്കുന്ന ഒരു കൂട്ടരുണ്ട്. ഐപിഎല്‍ ടീമുകളെ പ്രതിനിധീകരിക്കുന്ന ചിയര്‍ഗേള്‍സ്.

ഐപിഎല്ലില്‍ റണ്‍ ഒഴുക്ക് വലിയ തരംഗമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരുകാര്യം മാത്രമെ ചെയ്യാന്‍ കഴിയൂ. സിക്‌സുകള്‍ക്ക് മാത്രം ചിയര്‍ഗേള്‍സ് നൃത്തം ചെയ്യുക. ഫോറുകള്‍ക്ക് നൃത്തം ചെയ്യുന്നത് ഒഴിവാക്കാമെന്നും ചക്രവര്‍ത്തി നിര്‍ദ്ദേശിച്ചു.

ഇത്തവണത്തെ ഐപിഎല്ലില്‍ റണ്‍ഒഴുകുന്നതോടെ ചിയര്‍ഗേള്‍സിന് വിശ്രമമില്ലാതായെന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശവുമായി വന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുണ്‍ ചക്രവര്‍ത്തി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയതിന് ശേഷമാണ് താരത്തിന്റെ പ്രതികരണം.

Top