ഒരു വര്‍ഷം മുമ്പാണ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി ലോകത്ത് അവതരിപ്പിച്ചത്. വൈറല്‍ ആയ AI ചാറ്റ്ബോട്ട് നിരവധി ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. ഇപ്പോഴിതാ ലോകത്താകമാനം പണിമുടക്കി നിര്‍മിത ബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. പല ഉപഭോക്താക്കള്‍ക്കും സേവനം പൂര്‍ണമായും നഷ്ടമായി. ഉപഭോക്താക്കളായ ലക്ഷണക്കക്കിന് പേരാണ് ഇതോടെ പെരുവഴിയിലായത്.
Also Read: ഗ്യാലക്സി എസ്25 അള്‍ട്രാ-സ്ലിം ഫോണിന്റെ പേരിൽ മാറ്റം
ബാഡ്ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ് ജിപിടിയുടെ യു.ആര്‍.എല്ലില്‍ കയറുമ്പോള്‍ ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി. ബോട്ടുമായി ചാറ്റുചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ സാധിക്കുന്നില്ല. വിഷയത്തില്‍ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.