2000 കടന്നാൽ ഇനി ചാർജ്, 75,000 രൂപയ്ക്ക് മുകളിൽ പരമാവധി 300 രൂപ..! പുതിയ യുപിഐ നിയമം ഒക്ടോബർ 15 മുതൽ

ഉപഭോക്താവിൽനിന്ന് ഈ തുക നേരിട്ട് അധികചാർജായി ഈടാക്കാൻ വ്യാപാരികൾക്ക് സാധിക്കില്ലെന്നാണ് വ്യവസ്ഥ. എന്നാൽ, ഈ ചെലവ് വ്യാപാരികൾ സ്വന്തം നിലയിൽ വഹിക്കുമോ അതോ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ പരോക്ഷമായി ഉൾപ്പെടുത്തുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്

2000 കടന്നാൽ ഇനി ചാർജ്, 75,000 രൂപയ്ക്ക് മുകളിൽ പരമാവധി 300 രൂപ..!  പുതിയ യുപിഐ നിയമം ഒക്ടോബർ 15 മുതൽ
2000 കടന്നാൽ ഇനി ചാർജ്, 75,000 രൂപയ്ക്ക് മുകളിൽ പരമാവധി 300 രൂപ..!  പുതിയ യുപിഐ നിയമം ഒക്ടോബർ 15 മുതൽ

യുപിഐ വഴി പണം നൽകുന്നവർ ശ്രദ്ധിക്കേണ്ട മാറ്റമാണ് ഒക്ടോബർ 15 മുതൽ വരുന്നത്. 2000 രൂപയ്ക്ക് മുകളിലുള്ള ചില വാണിജ്യ യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ഈടാക്കാനാണ് പുതിയ തീരുമാനം. എന്നാൽ ഈ തുക ഉപയോക്താവിൽനിന്നല്ല, വ്യാപാരിയിൽനിന്നാണ് ഈടാക്കുക.

പുതിയ സംവിധാനപ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള പേഴ്സൺ-ടു-മർച്ചന്റ് (പി2എം) ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ബാധകമാകും. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപയായിരിക്കും ചാർജ്. അതായത് 75,000 രൂപയ്ക്ക് മുകളിലേക്ക് തുക ഉയർന്നാലും ഒരു ഇടപാടിന് ഈടാക്കാവുന്ന എംഡിആർ 300 രൂപയിൽ കൂടില്ല. 2000 രൂപ വരെയുള്ള വാണിജ്യ ഇടപാടുകൾക്ക് ഈ ചാർജ് ബാധകമല്ല.

ALSO READ:ലോകത്തിലെ ആദ്യ ബിസിനസുകാരൻ ആരായിരുന്നു? ‘Business’ എന്ന വാക്കിന്റെ അർഥവും പിന്നിലെ 4000 വർഷം പഴക്കമുള്ള കഥയും

വ്യക്തികൾ തമ്മിലുള്ള പേഴ്സൺ-ടു-പേഴ്സൺ (പി2പി) യുപിഐ ഇടപാടുകൾക്ക് പുതിയ ചാർജ് ബാധകമല്ല. അതേസമയം, പ്രതിമാസം യുപിഐ ക്യുആർ കോഡ് വഴി ഒരുലക്ഷം രൂപ വരെ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളെയും എംഡിആറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുടർച്ചയായി മൂന്ന് മാസങ്ങളിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ സ്വീകരിക്കുന്ന വ്യാപാരികൾക്ക് പുതിയ നിരക്കുകൾ ബാധകമാകും.

ഉപഭോക്താവിൽനിന്ന് ഈ തുക നേരിട്ട് അധികചാർജായി ഈടാക്കാൻ വ്യാപാരികൾക്ക് സാധിക്കില്ലെന്നാണ് വ്യവസ്ഥ. എന്നാൽ, ഈ ചെലവ് വ്യാപാരികൾ സ്വന്തം നിലയിൽ വഹിക്കുമോ അതോ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ പരോക്ഷമായി ഉൾപ്പെടുത്തുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ യുപിഐ നിരക്ക് കുറവായതിനാൽ വ്യാപാരികൾ യുപിഐ ഉപയോഗം തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Share Email
Top