വാട്‌സാപ്പിന്റെ നാവിഗേഷന്‍ ബാറില്‍ മാറ്റം; ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ അപ്ഡറ്റേ് അവതരിപ്പിച്ചു

വാട്‌സാപ്പിന്റെ നാവിഗേഷന്‍ ബാറില്‍ മാറ്റം; ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ അപ്ഡറ്റേ് അവതരിപ്പിച്ചു

റ്റവും കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരുന്ന ആഗോള തലത്തിലുള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്സാപ്പ് ഇത്തവണ അതിന്റെ ഇന്റര്‍ഫെയ്സില്‍ തന്നെ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. നേരത്തെ സ്‌ക്രീനിന് മുകളിലുണ്ടായിരുന്ന വാട്‌സാപ്പിന്റെ നാവിഗേഷന്‍ ബാര്‍ ഇനിമുതല്‍ താഴെയായിരിക്കും. ഇതിനകം ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ അപ്ഡറ്റേ് അവതരിപ്പിച്ചുകഴിഞ്ഞു.

ചാറ്റ്സ്, കോള്‍സ്, കമ്മ്യൂണിറ്റീസ്, സ്റ്റാറ്റസ് ടാബ് എന്നിവ വാട്സാപ്പ് വിന്‍ഡോയുടെ താഴേക്ക് മാറ്റാന്‍ പദ്ധതിയുണ്ടെന്ന് വാട്സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഐഒഎസിന്റെ ശൈലി അനുസരിച്ചും ഗൂഗിളിന്റെ പുതിയ മെറ്റീരിയല്‍ ഡിസൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമാണ് പുതിയ മാറ്റമെന്ന് ബീറ്റാ ടെസ്റ്റര്‍മാര്‍ വിലയിരുത്തുന്നുണ്ട്. പുതിയ നാവിഗേഷന്‍ ബാര്‍ എളുപ്പം ഉപയോഗിക്കാനാവുമെന്ന് വാട്സാപ്പ് ടീം പറയുന്നു.

ഇന്റര്‍ഫെയ്സിലെ മാറ്റത്തിനൊപ്പം പുതിയ സജസ്റ്റഡ് കോണ്‍ടാക്ട് എന്നൊരു ഫീച്ചറും വാട്സാപ്പ് അവതരിപ്പിച്ചേക്കും. ചാറ്റ് ചെയ്യുന്നതിനായി കോണ്‍ടാക്റ്റുകള്‍ നിര്‍ദേശിക്കുന്നതിനുള്ള ഫീച്ചര്‍ ആണിത്. ആന്‍ഡ്രോയിഡിന്റെ 2.24.7.23 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്.

Top