അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷ രീതിയില്‍ മാറ്റം

അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷ രീതിയില്‍ മാറ്റം

തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷ രീതിയില്‍ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓരോ വിഷയത്തിലും 12 മാര്‍ക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷം മുതല്‍ പരീക്ഷ രീതി. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിക്കുകയായിരുന്നു വി ശിവന്‍കുട്ടി.

Top