മഴ മുന്നറിയിപ്പിൽ മാറ്റം; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനി, ഞായര്‍ ദിവസങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മഴ മുന്നറിയിപ്പിൽ മാറ്റം; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴതുടരും. ശനി, ഞായര്‍ ദിവസങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്.

അതേസമയം കേരളത്തിൽ ഇന്നലെ മിക്ക ജില്ലകളിലും നേരിയ / ഇടത്തരം മഴ ലഭിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് പ്രകാരം സംസ്ഥാനത്ത് നിലവിൽ 3 ക്യാമ്പുകളിലായി 92 പേർ താമസിക്കുന്നുണ്ട്. പുതിയ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. പൂർണമായോ ഭാഗികമായോ വീടുകൾ തകർന്നിട്ടില്ല. നാശനഷ്ടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നുവെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Share Email
Top