മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലും കാറ്റും

ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലും കാറ്റും
മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലും കാറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ അറിയിച്ച മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Also Read: യാഡിലെ പണി; ശനിയും ഞായറും ട്രെയിൻ സർവീസുകളിൽ മാറ്റം, 2 തീവണ്ടികള്‍ റദ്ദാക്കി

ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. നിലവിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

Share Email
Top