മഴ മുന്നറിയിപ്പില്‍ മാറ്റം; അതിശക്ത മഴ തുടരും, ആലപ്പുഴയിലും ഓറഞ്ച് അലര്‍ട്ട്

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ആലപ്പുഴ ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

മഴ മുന്നറിയിപ്പില്‍ മാറ്റം; അതിശക്ത മഴ തുടരും, ആലപ്പുഴയിലും ഓറഞ്ച് അലര്‍ട്ട്
മഴ മുന്നറിയിപ്പില്‍ മാറ്റം; അതിശക്ത മഴ തുടരും, ആലപ്പുഴയിലും ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ: അതി തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ആലപ്പുഴ ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പുതിയ മുന്നറിയിപ്പ് പ്രകാരം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുമാണ്.

അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 4 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Share Email
Top