ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ തമ്മിൽ തല്ലിയ പൊലീസുകാർക്ക് സസ്പെൻഷൻ

ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ തമ്മിൽ തല്ലിയ പൊലീസുകാർക്ക് സസ്പെൻഷൻ


കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ തമ്മിൽതല്ലിയ പൊലീസുകാർക്ക് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫീസർമാരായ സുധീഷ്, ബോസ്കോ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

ഇന്ന് ഉച്ചയ്ക്കാണ് പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് രണ്ട് പൊലീസുകാരും തമ്മിൽ സംഘർഷം ഉണ്ടായത്. ബൈക്ക് പാർക്ക് ചെയ്യുന്നതിന് ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽപ്പെട്ട സിപിഒയുടെ തല പൊട്ടി.

ജനലിലേക്ക് തല പിടിച്ച് ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. തലപൊട്ടിയ സിപിഒ ആദ്യം എസ്ഐയുടെ റൂമിലേക്കും പിന്നീട് റോഡിലേക്കും ഇറങ്ങിയോടി. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇരുവരെയും പിടിച്ചുമാറ്റി.

തമ്മിലടിയിൽ പൊലീസുകാരനായ ബോസ്കോയുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. ഇയാൾ കുറിച്ചി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും പലതവണ ഇരുവരും തമ്മിൽ സ്റ്റേഷനിൽ വച്ച് തർക്കം ഉണ്ടായിട്ടുണ്ട്.

Top