ഗാനമേളയ്ക്ക് ചുവടുവെച്ച് ചാണ്ടി ഉമ്മൻ; സോഷ്യൽ മീഡിയയിൽ വൈറലായി പുതുപ്പള്ളി എംഎൽഎയുടെ ‘ഡാൻസ്’!

നിലയ്ക്കൽ പള്ളിപ്പടി-കുട്ടൻചിറപ്പടി റോഡ് ശരണം വിളിച്ച് തേങ്ങയുടച്ച് ഉദ്ഘാടനം ചെയ്തതും തുടർന്ന് കേക്ക് മുറിച്ച് വിതരണം ചെയ്തതും വലിയ ചർച്ചയായിരുന്നു

ഗാനമേളയ്ക്ക് ചുവടുവെച്ച് ചാണ്ടി ഉമ്മൻ; സോഷ്യൽ മീഡിയയിൽ വൈറലായി പുതുപ്പള്ളി എംഎൽഎയുടെ ‘ഡാൻസ്’!
ഗാനമേളയ്ക്ക് ചുവടുവെച്ച് ചാണ്ടി ഉമ്മൻ; സോഷ്യൽ മീഡിയയിൽ വൈറലായി പുതുപ്പള്ളി എംഎൽഎയുടെ ‘ഡാൻസ്’!

പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ നാട്ടുകാർക്കൊപ്പം ഗാനമേളയ്ക്ക് ചുവടുവെക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെയാണ് ആവേശഭരിതരായ നാട്ടുകാർക്കൊപ്പം എംഎൽഎയും നൃത്തത്തിൽ പങ്കുചേർന്നത്. ഇതിന് പിന്നാലെ, നിലയ്ക്കൽ പള്ളിപ്പടി-കുട്ടൻചിറപ്പടി റോഡ് ശരണം വിളിച്ച് തേങ്ങയുടച്ച് ഉദ്ഘാടനം ചെയ്തതും തുടർന്ന് കേക്ക് മുറിച്ച് വിതരണം ചെയ്തതും വലിയ ചർച്ചയായിരുന്നു. റോഡ് ഉദ്ഘാടനത്തിലെ വ്യത്യസ്തമായ രീതിക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

അതേസമയം, മണ്ഡലത്തിലെ വികസന മുരടിപ്പ് ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധം ചാണ്ടി ഉമ്മന്റെ ഓഫീസിന് മുന്നിൽ നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചു. ബിജെപി മേഖല അധ്യക്ഷൻ എൻ ഹരി ഉദ്ഘാടനം ചെയ്ത പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ എംഎൽഎയെ കൂകിവിളിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. ഓഫീസിൽ ഉണ്ടായിരുന്ന ചാണ്ടി ഉമ്മൻ പുറത്തിറങ്ങി വന്നതോടെ ബിജെപി പ്രവർത്തകരും എംഎൽഎയും തമ്മിൽ നേരിട്ട് വാക്കുതർക്കമുണ്ടായതും വാർത്തകളിൽ ഇടംപിടിച്ചു.

Share Email
Top