CMDRF

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ്: വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ചന്ദ്രബാബു നായിഡു

അവര്‍ക്ക് കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാന്‍ കഴിഞ്ഞില്ലെന്നും നായുഡു കുറ്റപ്പെടുത്തി

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ്: വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ചന്ദ്രബാബു നായിഡു
തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ്: വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: തിരുപ്പതിയില്‍ പ്രസാദമായി നല്‍കുന്ന ലഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലായിരുന്ന സമയത്തെ ലഡുവാണ് പരിശോധിച്ചത്. നെയ്യില്‍ മത്സ്യ, പന്നി എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുപ്പതി ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടാണ് ഉണ്ടാക്കിയത്. അവര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും കഴിഞ്ഞ ദിവസം അമരാവതിയില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ക്ഷേത്രത്തിലെ എല്ലാ അന്നദാനങ്ങള്‍ക്കും ഗുണനിലവാരമുള്ള സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രം നമ്മുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

അവര്‍ക്ക് കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാന്‍ കഴിഞ്ഞില്ലെന്നും നായുഡു കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനായി മോശമായ എന്തും ചെയ്യാന്‍ ചന്ദ്രബാബു നായിഡു മടിക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെന്ന് വൈഎസ്ആര്‍സിപിയുടെ വൈവി സുബ്ബ റെഡ്ഡി പ്രതികരിച്ചു. ചന്ദ്രബാബു നായുഡുവിന്റെ ആരോപണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. തിരുപ്പതിയില്‍ പ്രതിദിനം മൂന്ന് ലക്ഷം ലഡു ര്‍മ്മിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഇവ നിര്‍മ്മിക്കുന്നതിനായി ക്ഷേത്ര ട്രസ്റ്റ് ആറുമാസം കൂടുമ്പോള്‍ ഇ-ടെന്‍ഡര്‍ വഴി വന്‍തോതില്‍ നെയ്യ് വാങ്ങുകയാണ് പതിവ്.

Top