അബുദാബി: നാളെയും മറ്റന്നാളും യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ 9 വരെ മൂടൽമഞ്ഞുണ്ടായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അൽഐനിലെ റിമ, അബുദാബിയിലെ അൽവത്ബ, പടിഞ്ഞാറൻ മേഖലയായ അൽദഫ്രയിലെ താൽ അൽ ശറബ്, ഹമീം, അൽ ഖാതിം, അൽ ഖസന എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകും. അൽഐനിലും ഹമീം മേഖലകളിലും മഞ്ഞുവീഴ്ച ശക്തമാകുന്നതിനാൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.
Also Read: തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് മസ്‌കത്തില്‍ 1,551 പ്രവാസികള്‍ അറസ്റ്റില്‍
മഞ്ഞ്, മഴ, പൊടിക്കാറ്റ് എന്നിവ ദൂരക്കാഴ്ച കുറക്കാൻ സാധ്യതയുള്ളതുകൊണ്ട് നിശ്ചിത അകലത്തിലേക്ക് വാഹനം മാറ്റിനിർത്തി ഹസാഡ് ലൈറ്റ് തെളിയിക്കണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും അധികൃതർ അറിയിച്ചു.