മസ്കറ്റ്: ഒക്ടോബര്‍ 21 മുതല്‍ ഒക്ടോബര്‍ 24 വ്യാഴാഴ്ച വരെ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടവിട്ടുള്ള മഴയ്ക്കും ഇടിയോട് കൂടിയ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈകുന്നേരം മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ഇന്ന് മുതല്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത
ഇടവിട്ടുള്ള മഴയ്ക്കും ഇടിയോട് കൂടിയ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

