സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കൊടും ചൂടില്‍ ആശ്വാസമായി മഴയെത്താന്‍ സാധ്യതയുള്ളത്. അതേസമയം മറ്റ് 7 ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴ സാധ്യത പോലുമില്ലെന്നാണ് പ്രവചനം.നാളെയും ഈ ജില്ലകളില്‍ മഴ സാധ്യതയുണ്ട്.

Top