CMDRF

ഒ​മാ​നി​ൽ മ​ഴ​ക്കും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത; മുന്നറിയിപ്പുമായി കാലാവസ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

ഒ​മാ​നി​ൽ മ​ഴ​ക്കും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത; മുന്നറിയിപ്പുമായി കാലാവസ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം
ഒ​മാ​നി​ൽ മ​ഴ​ക്കും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത; മുന്നറിയിപ്പുമായി കാലാവസ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ദ​ഹി​റ, ദ​ഖ്‌​ലി​യ, സൗ​ത്ത് ബാ​ത്തി​ന, മ​സ്‌​ക​ത്ത് എ​ന്നി​വിട​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ഒ​മാ​ൻ കാലാവസ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം അ​റി​യി​ച്ചു. മ​ഴ​യു​ടെ തീ​വ്ര​ത​യി​ൽ പ​ല​യി​ട​ത്തും വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കും. ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ലും ചി​ല​യി​ട​ത്ത് ക​ന​ത്ത തോ​തി​ലു​മാ​യി​രി​ക്കും മ​ഴ​യു​ണ്ടാ​വു​ക.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ത്ത​രം പ്ര​ദേ​ശ വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ‍ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Top