കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ നേരിയ മഴക്ക് സാധ്യതയെന്ന് കുവൈത്ത് കാലാവസ്ഥ കേന്ദ്രം. പകൽ കാലാവസ്ഥ മിതമായതും അതേസമയം അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുകയും ചെയ്യും.
പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില ആറ് ഡിഗ്രി സെൽഷ്യസിനും എട്ട് ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും അധികൃതർ പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 35 വരെ കിലോമീറ്റർ വേഗത്തിൽ വീശും. കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. കൂടാതെ രാത്രിയിൽ തണുപ്പും ഭാഗികമായി മേഘാവൃതവുമായിരിക്കും.