ഡൽഹി: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പാക്കിസ്ഥാൻ സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഐ.സി.സിയുടെ രീതി അനുസരിച്ച് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ക്യാപ്റ്റൻമാർ അതിഥേയ രാജ്യത്തുവെച്ച് വാർത്തസമ്മേളനം നടത്തുകയും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്യും. ഇത്തരത്തിൽ വാർത്താസമ്മേളനത്തിനും ഫോട്ടോഷൂട്ടിനും വേണ്ടിയായിരിക്കും രോഹിത് പാക്കിസ്ഥാൻ സന്ദർശനം നടത്തുക.
Also Read: ചാമ്പ്യൻസ് ട്രോഫി; ടീം പ്രഖ്യാപനം പിന്നീട്
1996ന് ശേഷം ഇതാദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്റിന് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ, സുരക്ഷ മുൻനിർത്തി ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ യു.എ.ഇയിലാണ് നടക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനുള്ള വേദിയായി യു.എ.ഇയെ തെരഞ്ഞെടുത്തുവെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചിരുന്നു.