മുംബൈ: നീണ്ട ഒരാഴ്ച കാലത്തെ സസ്പെൻസിന് ഒടുവിൽ ഇന്ത്യൻ ചാംപ്യൻസ് ട്രോഫി ടീമിനെ ഇന്നു പ്രഖ്യാപിക്കും. ചെയർമാൻ അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ നടക്കുന്ന സെലക്‌ഷൻ കമ്മിറ്റി യോഗമായിരിക്കും ഇന്ത്യയുടെ 15 അംഗ ടീം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പര ടീമിനെയും ഇന്നു പ്രഖ്യാപിക്കും. തുടർന്ന് വാർത്താ സമ്മേളനത്തിലൂടെ രോഹിത് ശർമയും അഗാർക്കറും ചേർന്ന് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇതോടെ ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തുടരുമെന്ന് ഉറപ്പായി.
Also Read:വിരാട് കോലിക്ക് കഴുത്തിനു പരുക്ക്; രഞ്ജി ട്രോഫി കളിക്കുമോ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര കളിക്കുന്ന മലയാളി താരം സഞ്ജു സാംസൺ ചാംപ്യൻസ് ട്രോഫി ടീമിലുണ്ടാകുമോ എന്നറിയാനാണ്. ഋഷഭ് പന്ത് പ്രധാന വിക്കറ്റ് കീപ്പറാണെങ്കിൽ, സഞ്ജു രണ്ടാമനായി ടീമിലെത്താനുള്ള സാധ്യതയുണ്ട് നിലവിൽ. അതേസമയം വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീര പ്രകടനം തുടരുന്ന വിദർഭ ക്യാപ്റ്റൻ കരുൺ നായരെ ബിസിസിഐ പരിഗണിക്കാനും ഏറെ സാധ്യതയുണ്ട്.