സ്പാം കോളുകള്‍ തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

സ്പാം കോളുകള്‍ തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

സ്പാം കോളുകള്‍ തലവേദനയായി മാറാത്തവരില്ല. ഒരു ഫോണില്‍ ദിവസവും പല നമ്പറുകളില്‍നിന്ന് ഇത്തരം കോള്‍ എത്തുമ്പോള്‍ ബ്ലോക്ക് ചെയ്യലും പൂര്‍ണമായി ഫലം കാണാറില്ല. എന്നാല്‍, ഇത്തരം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഫോണ്‍ വിളികളും സന്ദേശങ്ങളും പരിശോധിക്കാനും തടയാനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരട് തയാറായതായാണ് റിപ്പോര്‍ട്ട്. സ്പാം കാളുകള്‍ തടയാന്‍ ട്രായിയും ടെലികോം വകുപ്പും സ്വീകരിച്ച നടപടികള്‍ക്ക് കാര്യമായ ഫലം കാണാനായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി 2024ന്റെ തുടക്കത്തില്‍ ഫോണ്‍ വിളിക്കുന്നവരുടെ പേരുകള്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ട്രായ് ടെലികോം കമ്പനികള്‍ക്കും സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കും നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതിലേക്ക് കടന്നത്.

വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കെത്തുന്ന ഉപയോഗം, ആവശ്യമായതും അനാവശ്യവുമെന്ന രീതിയില്‍ കോളുകള്‍ വേര്‍തിരിക്കല്‍, നിയമലംഘനം തടയല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ഉപഭോക്തൃകാര്യ മന്ത്രാലയം രൂപവത്കരിച്ച കമ്മിറ്റി സെക്രട്ടറി നിധി ഖാരേയുടെ നേത്യത്വത്തില്‍ കഴിഞ്ഞദിവസം സ്പാം കോള്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍, ബി.എസ്.എന്‍.എല്‍, വോഡഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവയുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. ഫെബ്രുവരിയിലാണ് ഉപഭോക്തൃ്യ മന്ത്രാലയം കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ സബ് കമ്മിറ്റിക്ക് രൂപം നല്‍കിയത്

Top