ഡൽഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ 8,000 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി എക്‌സ്. വിവിധ അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളുടേയും പ്രമുഖ എക്‌സ് ഉപയോക്താക്കളുടേയും അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ബ്ലോക്ക് ചെയ്യുമെന്ന് എക്‌സ് അറിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ക്കെതിരായ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരേ അടിയന്തരനടപടി സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു.
Also Read: ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചോ ഇന്ത്യയുടെ സുരക്ഷാസാഹചര്യങ്ങളെക്കുറിച്ചോ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ടായിരുന്നു.