ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്ഘട്ടിനോട് അടുത്താണ് സ്മാരകം നിര്‍മിക്കുക. കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്മാരകം നിര്‍മിക്കാന്‍ തീരുമാനമെടുത്ത മോദി സര്‍ക്കാരിന് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ നന്ദി അറിയിച്ചു.
Also Read: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി; ആരോപണവുമായി അതിഷി മര്‍ലേ
” പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിന് ഹൃദയത്തില്‍നിന്നുള്ള നന്ദി അറിയിച്ചു”ശര്‍മിഷ്ഠ മുഖര്‍ജി എക്‌സില്‍ കുറിച്ചു. 2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചു. 2020 ലാണ് അന്തരിച്ചത്.