അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്ന് സ്വാതി മലിവാള്‍ പുറത്തേയ്ക്കു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്ന് സ്വാതി മലിവാള്‍ പുറത്തേയ്ക്കു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്ന് സ്വാതി മലിവാള്‍ എംപി പുറത്തേയ്ക്കു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ തന്നെ മര്‍ദിച്ചെന്ന് സ്വാതി ആരോപിക്കുന്ന മേയ് 13ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മേയ് 13ന് മുഖ്യമന്ത്രിയുടെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ ക്രൂരമായി ആക്രമിച്ചെന്നും തലയ്ക്കും കാലിനും മുറിവേറ്റെന്നുമാണ് സ്വാതി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്വാതിക്ക് മുറിവേറ്റതായ സൂചനകളില്ല. സ്വാതി മലിവാളിന്റെ ആരോപണങ്ങളുടെ സത്യം എന്ന പേരില്‍ ആം ആദ്മി പാര്‍ട്ടിയും ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം കെജ്രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുള്ളതായി സ്വാതി എക്‌സില്‍ ആരോപിച്ചു.

വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്വാതി പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളില്‍. തന്റെ കയ്യില്‍ പിടിച്ചുപുറത്തേക്ക് കൊണ്ടുവരുന്ന വനിതാ പൊലീസിനെ സ്വാതി തട്ടിമാറ്റുന്നതും വിഡിയോയിലുണ്ട്.

Top