സിബിഎസ്ഇ പരീക്ഷാ ഫലങ്ങളുടെ വെരിഫിക്കേഷൻ, പുനർമൂല്യനിർണ്ണയ സേവനങ്ങൾക്കായി അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പേയ്‌മെന്റ് നടപടികൾ കൂടുതൽ സുഗമമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSC). വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഒന്നിലധികം ബാങ്ക് പേയ്‌മെന്റ് ഗേറ്റ്‌വേകൾ ഉപയോഗിച്ച് ഫീസ് അടയ്ക്കാമെന്ന് ബോർഡ് അറിയിച്ചു.
എസ്‌ബിഐ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ പേയ്‌മെന്റ് ഗേറ്റ്‌വേകളാണ് ഇപ്പോൾ പോർട്ടലിൽ സജീവമായിട്ടുള്ളത്. ഈ ബാങ്കുകളിൽ വിദ്യാർത്ഥികൾക്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ലെന്നും, ഏത് ബാങ്ക് കാർഡോ നെറ്റ് ബാങ്കിംഗോ ഉപയോഗിച്ച് പേയ്‌മെന്റ് പൂർത്തിയാക്കാമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഇതുവരെ ഏകദേശം 40,000-ഓളം വിദ്യാർത്ഥികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.
Also Read: കർണാടക സി.ഇ.ടി 2026 ഫലം ഉടൻ!
പ്രക്രിയ വളരെ സുഗമമായി നടക്കുന്നുണ്ടെന്നും, അതിനാൽ ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളിലോ അനൗദ്യോഗിക വിവരങ്ങളിലോ വിശ്വസിക്കരുതെന്നും ബോർഡ് വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം സന്ദർശിക്കുക. അപേക്ഷകർ നിശ്ചിത സമയപരിധിക്ക് മുമ്പ് തന്നെ നടപടികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. തെറ്റുകൾ ഒഴിവാക്കുന്നതിനായി ഫൈനൽ സബ്‌മിഷന് മുൻപ് നൽകിയിട്ടുള്ള വിവരങ്ങൾ കൃത്യമാണെന്ന് ഒന്നിലധികം തവണ ഉറപ്പുവരുത്തണമെന്നും ബോർഡ് നിർദ്ദേശിച്ചു.






