അടുത്ത അക്കാദമിക് സെഷൻ മുതൽ ഒരു വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനുമായി (സിബിഎസ്ഇ) ചർച്ച നടത്തി. കൂടാതെ സോഷ്യൽ മീഡിയയിൽ യോഗത്തെക്കുറിച്ച് പങ്കുവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ഈ ചർച്ചകളുടെ പദ്ധതി ഉടൻ തന്നെ സിബിഎസ്ഇ പൊതുജനാഭിപ്രായത്തിനായി സമർപ്പിക്കുമെന്ന് പറഞ്ഞു. വിദ്യാർത്ഥികൾക്ക് സമ്മർദ്ദരഹിതമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് രണ്ട് ബോർഡ് പരീക്ഷകൾ നടത്താനുള്ള തീരുമാനം.
2026-27 അധ്യയന വർഷത്തേക്ക് വിദേശ സ്കൂളുകൾക്കായുള്ള ഒരു ആഗോള പാഠ്യപദ്ധതി ആരംഭിക്കാനും മന്ത്രാലയം സർക്കാരിനോട് നിർദ്ദേശിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അടുത്ത അധ്യയന വർഷത്തിൽ വിദേശ സ്കൂളുകൾക്കായുള്ള സിബിഎസ്ഇ ഗ്ലോബൽ പാഠ്യപദ്ധതി ആരംഭിക്കാനും അതനുസരിച്ച് വിശദമായ പ്രവർത്തന പദ്ധതി തയ്യാറാക്കാനും സിബിഎസ്ഇ ക്ക് നിർദ്ദേശം നൽകി.
Also Read: RRB റിക്രൂട്ട്‌മെന്റ് 2025; രജിസ്ട്രേഷൻ സമയപരിധി നീട്ടി
നിലവിൽ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് നടത്തുന്നത്. സെമസ്റ്റർ സമ്പ്രദായത്തിൽ പരീക്ഷകൾ നടത്തുക എന്നതാണ് ബോർഡ് പരിഗണിക്കുന്ന മൂന്ന് സാധ്യതകൾ, ആദ്യ ബോർഡ് പരീക്ഷ ജനുവരി-ഫെബ്രുവരിയിലും രണ്ടാമത്തേത് മാർച്ച്-ഏപ്രിലിലും നടത്തുക അല്ലെങ്കിൽ ജൂണിൽ രണ്ടാമത്തെ സെറ്റ് ബോർഡ് പരീക്ഷകൾ സപ്ലിമെന്ററി അല്ലെങ്കിൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കൊപ്പം നടത്തുക എന്നിങ്ങനെയാണ് പദ്ധതി.