ന്യൂഡൽഹി: 2025 ലെ ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം സിബിഎസ്ഇ നിഷേധിച്ചു. ഇപ്പോൾ നടക്കുന്ന പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും സി.ബി.എസ്.ഇ പറഞ്ഞു.
10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ നടക്കുന്ന സമയത്ത് വിദ്യാർഥികളെയും രക്ഷിതാക്കളെയും സമ്മർദത്തിലാക്കുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സി.ബി.എസ്.ഇ അറിയിച്ചു. പ്രചരിപ്പിക്കുന്നവരുടെ പേരിൽ നിയമനടപടികൾ ആരംഭിച്ചതായും ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ സ്വീകരിക്കാവൂവെന്നും അധികൃതർ വ്യക്തമാക്കി.