സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ വിജയമാനദണ്ഡം! ഇന്റേണലും തിയറിയും ചേർത്ത് 33% മാർക്ക് മതിയെന്ന് സ്ഥിരീകരണം?

2026-27 അക്കാദമിക വർഷത്തിലും പഴയ രീതിയിലുള്ള പാറ്റേൺ തന്നെ തുടരുമെന്നും, ഇന്റേണൽ അസസ്‌മെന്റും തിയറി പരീക്ഷയും ഒരുമിച്ച് ചേർത്ത് മൊത്തത്തിൽ 33 ശതമാനം മാർക്ക് നേടുന്നവർക്ക് വിജയിക്കാമെന്നും അധികൃതർ വ്യക്തമാക്കി

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ വിജയമാനദണ്ഡം! ഇന്റേണലും തിയറിയും ചേർത്ത് 33% മാർക്ക് മതിയെന്ന് സ്ഥിരീകരണം?
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ വിജയമാനദണ്ഡം! ഇന്റേണലും തിയറിയും ചേർത്ത് 33% മാർക്ക് മതിയെന്ന് സ്ഥിരീകരണം?

സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ വിജയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾക്ക് വിരാമം. 2026-27 അക്കാദമിക വർഷത്തിലും പഴയ രീതിയിലുള്ള പാറ്റേൺ തന്നെ തുടരുമെന്നും, ഇന്റേണൽ അസസ്‌മെന്റും തിയറി പരീക്ഷയും ഒരുമിച്ച് ചേർത്ത് മൊത്തത്തിൽ 33 ശതമാനം മാർക്ക് നേടുന്നവർക്ക് വിജയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

മുമ്പ് പുറത്തിറങ്ങിയ ചില സർക്കുലറുകളിലെ ആശയക്കുഴപ്പങ്ങൾ കാരണം ഇരു പരീക്ഷകളിലും വെവ്വേറെ പാസ്സകാണമെന്ന സംശയം നിലനിന്നിരുന്നു. എന്നാൽ പത്താം ക്ലാസിൽ 80:20 അസസ്‌മെന്റ് രീതി മാറ്റമില്ലാതെ തുടരുമെന്നും, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇന്റേണലിലും എക്സ്റ്റേണലിലും വെവ്വേറെ 33 ശതമാനം മാർക്ക് നിർബന്ധമുള്ളതെന്നും ബോർഡ് അറിയിച്ചു.

പരീക്ഷാ ഘടനയിൽ തൽക്കാലം മറ്റ് മാറ്റങ്ങളൊന്നുമില്ലെന്നും, വിദ്യാർത്ഥികളുടെ സൗകര്യത്തിനായി മാതൃകാ ചോദ്യപേപ്പറുകളും മാർക്കിങ് സ്കീമും ഉടൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു.

Share Email
Top