സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിക്കും. പരീക്ഷകൾ രാവിലെ 10.30 ന് ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ ബോർഡ് പുറത്തിറക്കിയിരുന്നു. പ്രവേശന നിയന്ത്രണങ്ങൾ അനുസരിച്ച് രാവിലെ 10:00 മണിക്ക് ശേഷം ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
അതേസമയം ഉദ്യോഗാർത്ഥികൾ സ്കൂൾ യൂണിഫോം ധരിക്കുകയും സ്കൂൾ തിരിച്ചറിയൽ കാർഡിനൊപ്പം സിബിഎസ്ഇ നൽകിയ അഡ്മിറ്റ് കാർഡും അനുവദനീയമായ സ്റ്റേഷനറി വസ്തുക്കളും മാത്രം കൈവശം വയ്ക്കുകയും വേണം. അതേസമയം നിരോധിത വസ്തുക്കളായ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, എന്നിവ പരീക്ഷാ കേന്ദ്രത്തിൽ കർശനമായി നിരോധിച്ചിരിക്കുന്നു.