ജാഗ്രത! കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി; ഈ 3 ജില്ലകളിൽ യെല്ലോ അലർട്ട്!

ഇടുക്കി, മലപ്പുറം, വയനാട് എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ജാഗ്രത! കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി; ഈ 3 ജില്ലകളിൽ യെല്ലോ അലർട്ട്!
ജാഗ്രത! കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി; ഈ 3 ജില്ലകളിൽ യെല്ലോ അലർട്ട്!

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് കേരളത്തിൽ ഇന്ന് പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

‘ഡിറ്റ് വ’ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തി. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഡെൽറ്റ ജില്ലകളിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. തഞ്ചാവൂരിലും തൂത്തുക്കുടിയിലുമായി വീടിന്റെ ചുവരിടിഞ്ഞാണ് രണ്ട് പേർ മരിച്ചത്. തഞ്ചാവൂരിൽ രേണുക ദേവി എന്ന 20 വയസ്സുകാരിയും മയിലാടുതുറയിൽ വൈദ്യുതി കമ്പിയിൽ തട്ടി പ്രതാപ് എന്ന യുവാവുമാണ് മരിച്ചത്. കൂടാതെ, 150-ലേറെ കന്നുകാലികൾ ചത്തതായും 234 വീടുകൾ തകർന്നതായും തമിഴ്‌നാട് റവന്യൂമന്ത്രി അറിയിച്ചു.

Also Read: ഈ തണുപ്പ് വെറും തണുപ്പല്ല! കേരളത്തെ ‘വിറപ്പിച്ച’ അസാധാരണ പ്രതിഭാസം; കാരണം ‘ഡിറ്റ് വ’ ചുഴലിക്കാറ്റ്

നാഗപ്പട്ടണം, മയിലാടുതുറൈ, രാമനാഥപുരം എന്നിവിടങ്ങളിലായി ആയിരത്തിലേറെ ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറി. ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ നാളെ രാവിലെ വരെ മഴ തുടരും. പുതുച്ചേരിയിൽ മഴയും കാറ്റും ശക്തമായതോടെ ബീച്ചുകളിൽ നിന്ന് ആളുകളെ മാറ്റിയിരുന്നു. ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ ഉൾപ്പെടെ ചെന്നൈയിൽ നിന്നുള്ള 50-ൽ അധികം സർവീസുകൾ റദ്ദാക്കി. ശ്രീലങ്ക വിട്ട് ഇന്ത്യൻ തീരത്തോട് അടുക്കുമ്പോഴേക്കും ദുർബലമായ ‘ഡിറ്റ് വ’ വൈകീട്ടോടെ അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. വടക്കൻ തമിഴ്‌നാട് തീരത്ത് നിന്ന് 25 മുതൽ 50 കിലോമീറ്റർ അകലെയായി ബംഗാൾ ഉൾക്കടലിലൂടെ ഇത് ആന്ധ്രാ തീരത്തേക്ക് നീങ്ങുമെന്നാണ് നിലവിലെ വിലയിരുത്തൽ.

Share Email
Top