തിരുവനന്തപുരം: കരമന പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടുവളപ്പിൽ നിന്ന് ഗേറ്റ് തകർത്ത് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ കരമന പോലീസ് അറസ്റ്റ് ചെയ്തു. പ്രകാശിന്റെ വീട്ടിൽ നിന്നാണ് രാത്രിയിൽ മോഷണം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആറാലുംമൂട് ആയണിമൂട് ഉദയറതലയ്ക്കൽ മുരുകവിലാസം വീട്ടിൽ അഖിൽ (22), കൊല്ലം കല്ലട കാട്ടുവിള നന്ദനം വീട്ടിൽ രാമചന്ദ്രൻ പോറ്റി (42) എന്നിവരാണ് അറസ്റ്റിലായത്.
ഫോർട്ട് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ എൻ. ഷിബുവിന്റെ നേതൃത്വത്തിൽ കരമന എസ്.എച്ച്.ഒ. അനൂപ്, സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, അജിത്ത് കുമാർ, സി.പി.ഒ. മാരായ ഹിരൺ, അജികുമാർ, ശരത്ത് ചന്ദ്രൻ, എസ്.സി.പി.ഒ. കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.













