മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ കോടതി വിധി ഈ മാസം 19 ലേക്ക് മാറ്റി

മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ കോടതി വിധി ഈ മാസം 19 ലേക്ക് മാറ്റി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇന്ന് വിധി പറയാനിരുന്ന കേസാണ് മാറ്റിയത്. വിധിപ്പകര്‍പ്പ് തയ്യാറാക്കുന്നത് പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് മാറ്റിയതെന്ന് കോടതി അറിയിച്ചു.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴല്‍നാടന്റെ ആദ്യത്തെ ആവശ്യം. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാല്‍ മതിയെന്നും പിന്നീട് നിലപാട് മാറ്റി.

Top