പിറന്നാള്‍ ആശംസ ഒറ്റവരിയില്‍; ധ്യാനിനെ ഭയന്നാണോ എന്ന കമന്റുകളുമായി ആരാധകര്‍

പിറന്നാള്‍ ആശംസ ഒറ്റവരിയില്‍; ധ്യാനിനെ ഭയന്നാണോ എന്ന കമന്റുകളുമായി ആരാധകര്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട എഴുത്തുക്കാരനും, സംവിധായകനും, അഭിനേതാവുമാണ് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ ഭാര്യ ദിവ്യയുടെ പിറന്നാള്‍ ആയിരുന്നു ഇന്ന്. ‘ഇന്ന് അവളുടെ ജന്മദിനം’ എന്ന ഒറ്റ വരിയിലാണ് വിനീത് ദിവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്. ധ്യാനിനെ ഭയന്നാണോ ഭാര്യയുടെ പിറന്നാള്‍ ക്യാപ്ഷന്‍ ഒറ്റ വരിയില്‍ ഒതുക്കിയതെന്നായിരുന്നു പോസ്റ്റിനു താഴെ വന്ന കമന്റുകള്‍.

ഭാര്യയെക്കുറിച്ച് വാചാലനാകുന്ന വിനീതിനെ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമയുടെ പ്രമോഷനെത്തിയപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ കളിയാക്കിയിരുന്നു. ദിവ്യയെക്കുറിച്ചുള്ള വിനീതിന്റെ ഹൃദയസ്പര്‍ശിയായ എഴുത്ത് പല ഭര്‍ത്താക്കന്മാരെയും ‘സമ്മര്‍ദ്ദ’ത്തിലാക്കാറുണ്ടെന്നായിരുന്നു ധ്യാനിന്റെ കമന്റ്. ഇതു പരിഗണിച്ചാണോ ജന്മദിനാശംസ ഒറ്റവരിയിലൊതുക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. ധ്യാന്‍ ശ്രീനിവാസനെ ബ്ലോക്ക് ചെയ്ത് ക്യാപ്ഷന്‍ ഇടാനാണ് വിനീത് ശ്രീനിവാസനോട് ഒരു ആരാധകന്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിരിക്കുന്നത്.

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന വിനീത് ചിത്രത്തില്‍ ദിവ്യയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വിനീതിനൊപ്പം ‘ജീവിതഗാഥകളെ പോരുക ഈ നിമിഷം’ എന്ന ഗാനമാണ് ദിവ്യ പാടിയത്. സിനിമയില്‍ ആ പാട്ടിന്റെ ചിത്രീകരണത്തില്‍ ഗായികയായി ദിവ്യ എത്തുന്നുമുണ്ട്. വിനീതിന്റെ തന്നെ ‘ഹൃദയം’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിന്നണിഗായികയാകുന്നത്. ‘ഉണക്കമുന്തിരി’ എന്നു തുടങ്ങുന്ന ഗാനം വൈറലായിരുന്നു.

Top