അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി, രഹന ഫാത്തിമക്കെതിരായ കേസ്; തുടർനടപടി നിർത്തിവെച്ചു

കൂടാതെ മജിസ്ട്രേറ്റ് കോടതിയിലും പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്

അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി, രഹന ഫാത്തിമക്കെതിരായ കേസ്; തുടർനടപടി നിർത്തിവെച്ചു
അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി, രഹന ഫാത്തിമക്കെതിരായ കേസ്; തുടർനടപടി നിർത്തിവെച്ചു

തിരുവനന്തപുരം: ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ തുടർ നടപടികൾ നിർത്തിവെച്ചതായി പൊലീസ് അറിയിച്ചു. 2018ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പൊലീസ് അറിയിച്ചു.

കൂടാതെ മജിസ്ട്രേറ്റ് കോടതിയിലും പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിവരങ്ങൾ കിട്ടിയാൽ തുടർ നടപടി ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു രാധാകൃഷ്ണ മേനോൻ്റെ പരാതി.

Share Email
Top